The Priest Movie First Day Collection Report
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ത്രില്ലര്‍ ചിത്രം ദി പ്രീസ്റ്റ് മികച്ച പ്രതികരണങ്ങള്‍ നേടി മുന്നേറുകയാണ്. നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത സിനിമയെ കുറിച്ച് നല്ല അഭിപ്രായങ്ങള്‍ പങ്കുവെച്ച് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ എത്തുന്നത്. മാസങ്ങള്‍ക്ക് ശേഷമാണ് ഒരു മമ്മൂട്ടി ചിത്രം വീണ്ടും തിയ്യേറ്ററുകളിലെത്തിയത്. മമ്മൂട്ടി-മഞ്ജു വാര്യര്‍ കൂട്ടുകെട്ട് ആദ്യമായി ഒന്നിച്ച ചിത്രമെന്ന പ്രത്യേകതയോടെയാണ് പ്രീസ്റ്റ് പ്രേക്ഷകരിലേക്ക് എത്തിയത്.രണ്ട് പേരും മികച്ച പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവെച്ചത്.